റണ്‍വേയ്ക്കു സമീപം ഡ്രോണ്‍ പറത്തിയ സംഭവം; രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഗാറ്റ്‌വിക് വിമാനത്താവളത്തില്‍ റണ്‍വേയ്ക്കു സമീപം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഇവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ഡ്രോണുകള്‍ പറത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി മുതല്‍ അടച്ചിട്ടിരുന്ന വിമാനത്താവളം വെള്ളിയാഴ്ചയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 760 ഓളം വിമാന സര്‍വീസുകള്‍ താളം തെറ്റിയതിനെ തുടര്‍ന്ന് ഒരുലക്ഷത്തില്‍ അധികം യാത്രക്കാരാണ് ദുരിതത്തിലായത്.

Top