തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍. വ്യാഴാഴ്ച വൈകീട്ട് നാലു മണിക്കാണ് യോഗം.
ബുധനാഴ്ചയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബുധനാഴ്ച തന്നെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് സര്‍വ്വകക്ഷിയോഗം ചേരുക. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ പ്രതിപക്ഷത്തിനും എതിര്‍പ്പുണ്ട്.