കനത്ത മഴ; നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച തുറക്കാന്‍ കഴിയില്ലെന്ന് സൂചന

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം നിറയുന്നു.

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആലുവയിലും പരിസര പ്രദേശങ്ങളും മുങ്ങിയ നിലയിലാണ്. ഇതിനാല്‍ വിമാനത്താവളം ശനിയാഴ്ച തുറക്കാന്‍ കഴിയില്ലെന്നാണ് സിയാല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കനത്ത മഴ തുടരുന്നതു കൊണ്ട് വെള്ളം പമ്പ് ചെയ്തു കളയാനും സാധിക്കുന്നില്ല. കാര്‍ഗോ ടെര്‍മിനലിന് അടുത്തുള്ള സോളാര്‍ പാടത്തിലും വെള്ളം കയറിയിട്ടുണ്ട്. നേരത്തെ, ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടാനാണ് സിയാല്‍ അധികൃതര്‍ തീരുമാനമെടുത്തിരുന്നു.

Top