ഒമാന്‍ : വിമാനത്താവള ജോലിക്കാര്‍ കൈകാര്യം ചെയ്യേണ്ടതായ ലഗേജുകള്‍ക്ക് ഫീസ് ചുമത്തുമെന്ന് ഒമാന്‍ വിമാനത്താവള മാനേജ്‌മെന്റ് കമ്പനി. മസ്‌കറ്റ്, സലാല വിമാനത്താവളങ്ങളില്‍ 15 മുതല്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരും.
കണ്‍വെയര്‍ ബെല്‍റ്റുകള്‍ മുഖേന കൈകാര്യം ചെയ്യാന്‍ കഴിയാത്ത ലഗേജുകളുടെ എണ്ണം കുറക്കുന്നതിനാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. വലുപ്പം കൊണ്ടോ ഭാരം കൊണ്ടോ അല്ലെങ്കില്‍ കൈകാര്യം ചെയ്യുമ്പോള്‍ കേടുവരുന്നതിനോ ഉള്ള സാധ്യതയുള്ള ലഗേജുകളാണ് പൊതുവെ ജീവനക്കാരെ ഉപയോഗിച്ച് കൈകാര്യം ചെയ്യാറുള്ളത്. വലുപ്പം കൊണ്ടും ഭാരം കൊണ്ടും പാക്കേജിങിന്റെ ശൈലി കൊണ്ടും ഇവ സ്‌കാനറുകള്‍ ഉപയോഗിച്ച് റീഡ് ചെയ്യാന്‍ സാധിക്കില്ല. ഈ വിഭാഗത്തില്‍ പെടുന്ന ലഗേജുകളുടെ എണ്ണമനുസരിച്ചാകും ഫീസ് നിശ്ചയിക്കുകയെന്ന് വിമാനത്താവള കമ്പനി അധികൃതര്‍ അറിയിച്ചു.
സ്‌ട്രോളറുകള്‍, വീല്‍ ചെയറുകള്‍ എന്നിവക്ക് ഒപ്പം ഗോള്‍ഫ് ബാഗുകള്‍ അടക്കം വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് ആനുകൂല്യമായി നല്‍കുന്ന പ്രത്യേക ലഗേജുകള്‍ക്കും ഫീസ് ഒഴിവാക്കി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.