ഇന്റര്‍നെറ്റ് ഡാറ്റാ പ്ലാനുകളില്‍ വമ്പന്‍ മാറ്റങ്ങളുമായി എയര്‍ടെല്‍. തുടക്കത്തില്‍ ഈ മാറ്റങ്ങള്‍ പ്രീപെയ്ഡ് സെഗ്മെന്റില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ പോസ്റ്റ്‌പെയ്ഡ് സെഗ്മെന്റിലും സജ്ജമാക്കിയിട്ടുണ്ട്.
799 രൂപയുടേയും 1,999 രൂപയുടേയും രണ്ടു പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് എയര്‍ടെല്‍ പുതുക്കിയിരിക്കുന്നത്. 40ജിബി 30ജിബി ഡേറ്റ എന്ന രീതിയിലാണ് ഡേറ്റ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ രണ്ടു പ്ലാനുകളിലും 500ജിബി വരെ ഡേറ്റ റോള്‍ സംവിധാനവും ഉണ്ട്. ഡേറ്റ ആനുകൂല്യങ്ങളെ കുറിച്ചു പറയുകയാണെങ്കില്‍ 799 രൂപ പ്ലാനില്‍ 60ജിബി ഡേറ്റയ്ക്കു പകരം ഇപ്പോള്‍ 120ജിബി ഡേറ്റയാണ് നല്‍കുന്നത്. അതുപോലെ 1999 രൂപയ്ക്ക് 90ജിബി ഡേറ്റയ്ക്കു പകരം 120ജിബി ഡേറ്റയാണ് നല്‍കുന്നത്.
ഈ പ്ലാനുകളില്‍ 30ജിബി 40ജിബി ഡേറ്റയ്ക്കു പകരം മറ്റു ആകര്‍ഷകമായ ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആഡ് ഓണ്‍ കണക്ഷനുകള്‍. അതായത് ഈ പ്ലാനില്‍ അധിക ചാര്‍ജ് ഒന്നും തന്നെ നല്‍കാതെ 3 മുതല്‍ 4 ആഡ്ഓണ്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ ഇതേ ആനുകൂല്യത്തോടു കൂടി ചേര്‍ക്കാം.
ഇതു കൂടാതെ 999 രൂപ വിലയുളള ഫ്രീ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. ഇതിനോടൊപ്പം രണ്ട് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും 100 ഫ്രീ എസ്എംഎസ്, ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും നല്‍കുന്നു. ഇതു കൂടാതെ 499 രൂപയുടേയും 649 രൂപയുടേയും പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ 75 ജിബി ഡേറ്റ 90ജിബി ഡേറ്റ എന്നിങ്ങനെ നല്‍കുന്നു.