എആര്‍പിയു ഉയര്‍ത്തുന്നു; സൗജന്യ ഇന്‍കമിങ് കോള്‍ സേവനം നിര്‍ത്തലാക്കി എയര്‍ടെല്‍

മുംബൈ : സൗജന്യ ഇന്‍കമിംങ് കോളുകള്‍ നിര്‍ത്തലാക്കി എയര്‍ടെല്‍. ടെലികോം മേഖലയിലെ പുതിയ ട്രെന്റുകളുമായ് മത്സരിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഉപഭോക്താക്കളെ നിരാശരാക്കി എയര്‍ടെല്‍ സൗജന്യ ഇന്‍കമിങ് കോളുകള്‍ നിര്‍ത്തലാക്കിയത്. ആവറേജ് റെവന്യു പെര്‍ യൂസര്‍ (എആര്‍പിയു) ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സൗജന്യ ഇന്‍കമിങ് കോള്‍ സേവനം സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ അവസാനിപ്പിച്ചത്.

ഇന്‍കമിങ് കോളുകള്‍ക്ക് മാത്രമായി കണക്ഷന്‍ എടുത്ത്, പുതിയ റീചാര്‍ജ് പ്ലാനുകള്‍ ഒന്നും തന്നെ ഉപയോഗിക്കാതിരിക്കുന്ന സബ്‌സ്‌ക്രൈബേഴ്‌സിനെ ലക്ഷ്യം വെച്ചാണ് എയര്‍ടെലിന്റെ നീക്കം. എന്നാല്‍, പുതുതായി അവതരിപ്പിക്കുന്ന ‘മിനിമം ബാലന്‍സ് പ്ലാന്‍’ നിലവില്‍ വരുന്നതോടെ എയര്‍ടെലിന് അതിന്റെ 70 മില്യന്‍ വരെ സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്.

Top