‘വരുമാനം വളരെ കുറവ്’; കോൾ, ഡേറ്റ നിരക്കുകൾ ഉയർത്താനൊരുങ്ങി എയർടെൽ

കോള്‍, ഡേറ്റ നിരക്കുകള്‍ ഉയർത്താനൊരുങ്ങി രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനിയായ എയർടെൽ. ഈ വർഷം എല്ലാ പ്ലാനുകളുടെയും നിരക്കുകൾ വർധിപ്പിക്കുമെന്ന് ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. കോളുകളുടെയും ഇന്റർനെറ്റ് ഡാറ്റയുടെയും നിരക്കുകൾ ഉയർത്താനാണ് തീരുമാനം.

കഴിഞ്ഞ മാസം എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. 28 ദിവസത്തേക്കുള്ള കുറഞ്ഞ റീചാർജിന്റെ നിരക്ക് 57 ശതമാനമായാണ് വർധിപ്പിച്ചത്. ഇത്തരത്തിൽ എട്ട് സർക്കിളുകളിലായി 155രൂപയാക്കിയിരുന്നു. കമ്പനിയുടെ ബാലൻസ് ഷീറ്റ് ആരോഗ്യകരമാണെങ്കിലും താരിഫ് വർധനയുടെ ആവശ്യമുണ്ട്. ടെലികോം ബിസിനസിൽ മൂലധന വരുമാനം വളരെ കുറവാണെന്നും ഈ വർഷം താരിഫ് വർദ്ധനവ് ഉണ്ടാകുമെന്നും ഭാരതി മിത്തൽ വ്യക്തമാക്കി. ഇന്ത്യൻ താരിഫ് സാഹചര്യത്തിൽ വരേണ്ട ചെറിയ വർധനവിനെ കുറിച്ചാണ് കമ്പനി സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top