തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണവും സാമൂഹ്യ അകല പാലന നിബന്ധനകളും നിലനില്‍ക്കെ സംഗീത കലാകാരന്മാര്‍ ലൈവ് സ്ട്രീമിങിലേക്കും സാങ്കല്‍പിക സംഗീത പരിപാടികളിലേക്കും ആകര്‍ഷിക്കാന്‍ വിങ്ക് മ്യൂസിക്ക് ആപ്പിലൂടെ തല്‍സമയ ഓണ്‍ലൈന്‍ സംഗീത പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി പ്രമുഖ ടെലികോം ഓപറേറ്ററായ ഭാരതി എയര്‍ടെല്‍. ഇതിന്റെ പൈലറ്റ് ആരംഭിച്ചു കഴിഞ്ഞു.
”വിങ്ക്കണ്‍സേര്‍ട്ട്സ് അമ്പ്രല്ല”യ്ക്കു കീഴില്‍ അടുത്ത മാസം മുതല്‍ അവതരിപ്പിക്കുന്ന പുതിയ പ്ലാറ്റ്ഫോമിന്റെ സാങ്കേതികത്വവും പ്ലാനുകളും സാധൂകരിക്കുന്നതിന് വേണ്ടി വിങ്ക് മ്യൂസിക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തല്‍സമയ സംഗീത പരിപാടികള്‍ നടത്തിയിരുന്നു. എന്നാല്‍, എയര്‍ടെലിന്റെ തല്‍സമയ സംഗീത പരിപാടിയുടെ സാങ്കേതിക പ്ലാറ്റ്ഫോം പൂര്‍ണമായും ആഭ്യന്തരമായി വികസിപ്പിച്ചതാണെന്നും ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഒരേസമയം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നുമാണ് അറിയുന്നത്.
ഈയിടെ അവതരിപ്പിച്ച ആസ്ത ഗില്ലിന്റെ തല്‍സമയ സംഗീത പരിപാടി 35,000 വരിക്കാരാണ് കണ്ടത്. ഈ പൈലറ്റില്‍ നിന്നുള്ള പ്രോല്‍സാഹനമാണ് വിങ്ക് മ്യൂസിക്ക് ടീമിന് മുന്നോട്ട് പോകാന്‍ ഉത്തേജനമായത്.
കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ സംഗീത റെക്കോഡിങുകളെല്ലാം നിലച്ചപ്പോള്‍ വിങ്ക് മ്യൂസിക്കിന്റെ ഓണ്‍ലൈന്‍ തല്‍സമയ സംഗീത പരിപാടി കലാകാരന്മാര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗം ആരാധകരിലേക്കെത്താന്‍ പുതിയ അവസരങ്ങള്‍ തുറന്നിരിക്കുകയാണ്.
സാമൂഹ്യ അകലം പാലിക്കല്‍ കുറച്ചു കാലത്തേക്ക് തുടരേണ്ടി വരുമെന്നാണ് സൂചനകള്‍. ഇവിടെയാണ് ഡിജിറ്റല്‍ സംഗീത പരിപാടിയുടെ പ്രസക്തി ഏറുന്നതും വ്യവസായത്തിന് ഓണ്‍ലൈനിലൂടെ വലിയ തോതില്‍ തിരിച്ചു വരവിന് വഴിയൊരുക്കുന്നതും. ഡിജിറ്റല്‍ സംഗീത പരിപാടിക്ക് വേറെയും സവിശേഷതകളുണ്ട്. ആയിരക്കണക്കിന് എന്നതിനു പകരം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരേസമയം, സ്ഥലത്തിന്റെ തടസങ്ങളില്ലാതെ, വേദിയുടെ ശേഷി നോക്കാതെ സുരക്ഷാ പ്രശ്നങ്ങളില്ലാതെ ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കാം.
മികച്ച തുടക്കം കുറിച്ച വിങ്ക് മ്യൂസിക്കിന് ഈ രംഗത്ത് വലിയ പദ്ധതികളാണ് ഉള്ളത്. ദിവസവും സജീവമായിട്ടുള്ള വരിക്കാരെ കണക്കാക്കുമ്പോള്‍ ആപ്പ് ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നു മാത്രമല്ല എല്ലാ ടോപ്പ് റോക്കോഡ് ലേബലുകളുടെയും ആര്‍ട്ടിസ്റ്റുകളുടെയും പിന്തുണയുമുണ്ട്. രാജ്യാന്തര തലത്തിലെയും ഇന്ത്യയിലെയും വലിയ കലാകാരന്മാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഈ പ്ലാറ്റ്ഫോമിലൂടെ പുതിയ ആരാധകരെ കണ്ടെത്താമെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു.