149ന്റെയും 399ന്റെയും ഡാറ്റാ പ്ലാനുകളിലെ പരിധി കുറച്ച് എയര്‍ടെല്‍

airtel new offer

ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം കനക്കുന്നതിനിടെ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കി എയര്‍ടെല്‍ തങ്ങളുടെ രണ്ട് മികച്ച പ്ലാനുകളായ 149 രൂപ, 399 രൂപ എന്നിവയുടെ ഡേറ്റ കുറച്ചിരിക്കുന്നു. 1ജിബി ഡേറ്റയാണ് കുറച്ചിരിക്കുന്നത്. എന്നാല്‍ ഇത് എന്തു കൊണ്ടാണെന്ന് ഇപ്പോഴും വളരെ വ്യക്തമല്ല.

ഈ രണ്ടു പ്ലാനുകളും പരിഷ്‌കരിച്ച് നിലവില്‍ ഈ ഓഫറുകളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. അതായത് 149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 1ജിബി 4ജി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയിലും അതു പോലെ 399 രൂപയ്ക്കു റീച്ചാര്‍ജ് ചെയ്താല്‍ 1.4ജിബി ഡേറ്റ പ്രതിദിനം 84 ദിവസത്തെ വാലിഡിറ്റിയിലും ലഭിക്കുന്നു. കൂടാതെ ഈ രണ്ടു പ്ലാനുകളിലും പ്രതിദിനം 100 എസ്എംഎസും അതു പോലെ അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്നുണ്ട്. എന്നാല്‍ ചില ഉപയോക്താക്കള്‍ക്ക് 399 രൂപ പ്ലാനില്‍ 70 ദിവസമാണ് വാലിഡിറ്റി.

മുന്‍പുളള ഓഫറുകള്‍ ഇങ്ങനെയായിരുന്നു. അതായത് 149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 2ജിബി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുമായിരുന്നു, അതു പോലെ 399 രൂപയ്ക്കു റീച്ചാര്‍ജ് ചെയ്താല്‍ 2.4 ജിബി ഡേറ്റയാണ് നല്‍കിയിരുന്നത്. ഇതിന്റെ വാലിഡിറ്റി 84 ദിവസവുമാണ്. ഈ രണ്ടു പ്ലാനുകളിലും പരിധി ഇല്ലാതെ 100 എസ്എംഎസ് പ്രതി ദിനം, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ എന്നിവയും നല്‍കുന്നുണ്ട്.

Top