പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 349 രൂപയുടെ പുതിയ ഡാറ്റാ ഓഫറുമായി എയര്‍ടെല്‍

പുതിയ ഡാറ്റാ ഓഫറുമായി എയര്‍ടെല്‍. പുതിയ പ്ലാനിൽ 500 എംബി ഡാറ്റയാണ് എയര്‍ടെല്‍ വര്‍ധിപ്പിച്ചത്.

28 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ നേരത്തെ ദിവസേന ഒരു ജിബി ഡാറ്റ വീതം ആകെ 28 ജിബി ഡാറ്റയാണ് നല്‍കിയിരുന്നത്.

പുതിയ ഓഫര്‍ അനുസരിച്ച് 349 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ദിവസേന 1.5 ജിബി ഡാറ്റ പ്രകാരം ആകെ 42 ജിബി ഡാറ്റ ലഭിക്കും.

മൈ എയര്‍ടെല്‍ ആപ്ലിക്കേഷനില്‍ പുതുക്കിയ ഓഫര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓഫറിന്റെ കാലാവധി എയർടെൽ അറിയിച്ചിട്ടില്ല.

ഇപ്പോൾ എയര്‍ടെല്‍ വാലറ്റ് വഴി റീച്ചാർജ് ചെയ്യുന്നവര്‍ക്ക് നിശ്ചിത തുക കാഷ്ബാക്ക് നല്‍കിവരുന്നുണ്ട്.

Top