മുംബൈ: സ്ട്രീമിംഗ് ആപ്ലിക്കേഷനായ ആമസോണ്‍ പ്രൈം ഇനി മുതല്‍ എയര്‍ടെല്ലില്‍ സൗജന്യമായി ലഭിക്കും. നേരത്തെ ബിഎസ്എന്‍എല്‍ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് മാത്രമായിരുന്നു ആമസോണ്‍ പ്രൈം സൗജന്യമായി ലഭിച്ചിരുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍ ആ സേവനം നിര്‍ത്തലാക്കി. പ്രതിവര്‍ഷം 999 രൂപ നല്‍കേണ്ട പ്രൈമാണ് ഇപ്പോള്‍ എയര്‍ടെല്‍ സൗജന്യമായി നല്‍കുന്നത്.
349 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിലാണ് ആമസോണ്‍ പ്രൈമിന് ഒരു സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല അധിക ഇന്റര്‍നെറ്റ് ഡാറ്റയും ഇതു നല്‍കുന്നു. പരിധിയില്ലാത്ത കോളിംഗിനൊപ്പം പ്രതിദിനം 2 ജിബി ഇന്റര്‍നെറ്റ് ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ഇതിലുണ്ട്. മറ്റ് ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ആമസോണ്‍ പ്രൈമിന്റെ സബ്‌സ്‌ക്രിപ്ഷനാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇത് ഒരു മാസത്തേക്ക് മാത്രമേ സജീവമാകൂ.
മികച്ച ഡാറ്റ ആനുകൂല്യങ്ങള്‍ മാത്രമല്ല അധിക ഡാറ്റയും നല്‍കുന്ന ഈ പ്ലാനിനു പുറമേ ഒരു പോസ്റ്റ് പെയ്ഡ് പ്ലാനും കമ്പനി അവതരിപ്പിക്കുന്നു. ഒരു മാസം മാത്രമാണ് ഇങ്ങനെ ലഭിക്കുന്നതെങ്കിലും ഉപയോക്താവിന് ഇത് ലാഭമാണെന്നു കമ്പനി പറയുന്നു. മറ്റൊരുതരത്തില്‍ കണക്കുകൂട്ടിയാല്‍, ആമസോണ്‍ പ്രൈമിന്റെ പ്രതിമാസ തുക 129 രൂപയാണ്. പക്ഷേ എയര്‍ടെല്‍ പായ്ക്ക് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് അധിക കോളിംഗും ഇന്റര്‍നെറ്റ് ഡാറ്റയും ലഭിക്കും.
349 രൂപയുടെ പ്രീപെയ്ഡ് പായ്ക്ക് പുതിയതായി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യം. നിലവിലുള്ള ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല. ആമസോണ്‍ പ്രൈം അംഗത്വത്തിന്റെ നില പരിശോധിക്കാന്‍ അക്കൗണ്ട് സെറ്റിങ്‌സ് പരിശോധിച്ചാല്‍ മതി.