ജിയോയെ നേരിടാന്‍ എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. നിലവില്‍ ഉണ്ടായിരുന്ന 93 രൂപയുടെ പ്ലാന്‍ പുതുക്കിയിരിക്കുകയാണ്. അണ്‍ലിമിറ്റഡ് കോള്‍ ആഗ്രഹിക്കുന്ന വരിക്കാരെ ലക്ഷ്യമിട്ടാണ് എയര്‍ടെല്‍ 93 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ 149 രൂപയ്ക്ക് 28 ദിവസത്തെ അണ്‍ലിമിറ്റഡ് കോള്‍, ഒരു ജിബി ഡാറ്റ എന്നിവയായിരുന്നു എയര്‍ടെല്‍ നല്‍കിയിരുന്നത്. പുതിയ പ്ലാനില്‍ സൗജന്യമായി പ്രതിദിനം 250 മിനിറ്റും ആഴ്ചയില്‍ 1000 മിനിറ്റും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാന്‍ സാധിക്കും.
പരിധി കഴിയുമ്പോള്‍ ദിവസേന ഒരു മിനിറ്റിന് 10 പൈസ വീതം ഈടാക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജിയോ അവതരിപ്പിച്ച 98 രൂപ പ്ലാനും ഏകദേശം ഇതേ ഓഫറുകളാണ് നല്‍കുന്നത്.