മുംബൈ: മൊബൈല്‍ ടെലികോം കമ്പനികള്‍ സര്‍ക്കാരിനു നല്‍കാനുള്ള വിവിധ ഫീസുകള്‍ക്ക് 4 വര്‍ഷം സാവകാശം നല്‍കാമെന്ന വാഗ്ദാനം വോഡഫോണ്‍ ഐഡിയയ്ക്കു പിന്നാലെ എയര്‍ടെലും സ്വീകരിച്ചു.
മൊത്തവരുമാനം അടിസ്ഥാനമാക്കിയുള്ള ഫീസും സ്‌പെക്ട്രം ഫീസുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ടെലികോം രംഗത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഈയിടെ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വേണമോയെന്ന് അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ 29 വരെയാണു സമയം അനുവദിച്ചിരിക്കുന്നത്.