ടെലികോം മേഖലയില്‍ മത്സരം ശക്തമാകുമ്പോള്‍ ജിയോയോടൊപ്പം മത്സരിക്കുന്നത് എയര്‍ടെല്‍ തന്നെയാണ്. ഇപ്പോള്‍ രണ്ട് ടെലികോം കമ്പനികളും ബ്രാഡ്ബാന്‍ഡ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മത്സരം ശക്തമായതോടെ എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷനുളള ഉപഭോക്താക്കള്‍ക്ക് 5ജിബി അധിക ഡാറ്റ പോസ്റ്റ്‌പെയ്ഡ് സബ്‌സ്‌ക്രൈബര്‍ക്ക് നല്‍കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചു.
മൈഹോം റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് എയര്‍ടെല്ലിന്റെ പുതിയ ബ്രോഡ്ബാന്‍ഡ് ഓഫര്‍. ടെലികോം സര്‍ക്കിളില്‍ മാത്രം ആശ്രയിക്കുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണ് ഓഫര്‍ ലഭ്യമാകുക.
എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ് അക്കൗണ്ടുകള്‍ എയര്‍ടെല്ലിന്റെ പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളിലേക്ക് ലിങ്ക് ചെയ്യുന്നവര്‍ക്ക് 5ജിബി ഡാറ്റ അധികമായി ലഭിക്കും. 2017 നവംബറില്‍ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഡാറ്റ റോള്‍ ഓവര്‍ സൗകര്യം വര്‍ദ്ധിപ്പിച്ചിരുന്നു.
ഡാറ്റ റോള്‍ ഓവര്‍ ഉപയോഗിച്ച്, ഉപയോഗിക്കാത്ത ഡാറ്റ അടുത്ത ബില്ലിംഗ് സൈക്കളില്‍ എത്തിക്കുന്നതിനുളള സംവിധാനം എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഡാറ്റ റോള്‍ ഓവര്‍ ലിമിറ്റ് 1000ജിബിയും പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് റോള്‍ ഓവര്‍ ലിമിറ്റ് 200ജിബിയുമാണ്.