ന്യൂഡല്‍ഹി: ടെലികോം കമ്പനി ഭാരതി എയര്‍ടെലിന്റെ മൊബൈല്‍ ആപ്പില്‍ സുരക്ഷാ വീഴ്ച വന്നതായി റിപ്പോര്‍ട്ട്. 30 കോടി വരുന്ന എയര്‍ടെല്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കുന്ന സുരക്ഷാവീഴ്ച കണ്ടെത്തിയത് സ്വതന്ത്ര സൈബര്‍സുരക്ഷാ ഗവേഷകനായ എഹ്രാസ് അഹമ്മദ് ആണ്.
ഈ വാര്‍ത്ത വന്നതോടെ എയര്‍ടെല്‍ ഈ പ്രശ്നം പരിഹരിച്ചതായും കമ്പനി അറിയിച്ചു.
എയര്‍ടെല്‍ മൊബൈല്‍ ആപ്പിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫെയ്സിലാണ് (എപിഐ) സുരക്ഷ വീഴ്ച്ച സംഭവിച്ചത്. മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാന്‍ ഈ
പ്രോഗ്രം ഹാക്കര്‍മാരെ സഹായിച്ചിട്ടുണ്ടാവുമെന്ന് ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.