ഇന്ത്യയിലെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തി. നെറ്റ്‌വർക്ക് അപ്‌ഗ്രേഡ് ചെയ്‌ത് കൊണ്ടാണ് പരിഷ്കരണം. ഡാറ്റാ സ്പീഡ് ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് എയര്‍ടെല്‍ സംസ്ഥാനത്തെ നെറ്റ്‌വര്‍ക്കില്‍ ആധുനിക നെറ്റ്‌വര്‍ക്ക് സോഫ്റ്റ്‌വെയര്‍ ടൂളിനൊപ്പം 1800 ബാന്‍ഡില്‍ 5 മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രവും 2300 ബാന്‍ഡില്‍ 10മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രവും അധികമായി വിന്യസിച്ചു.
ഇതിലൂടെ നിലവിലെ എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് മികവ് കൂടുതല്‍ ശക്തിപ്പെടുത്തും. നെറ്റ്‌വര്‍ക്ക് ലഭ്യതയും ഡാറ്റാ സ്പീഡും മെച്ചപ്പെടുത്തുന്നതിനൊപ്പം നഗരങ്ങളിലെ വീടുകളിലെയും കെട്ടിടങ്ങള്‍ക്കുള്ളിലെയും കവറേജും മികച്ചതാകും. കൂടുതല്‍ ആളുകള്‍ അതിവേഗ ഡാറ്റാ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഹൈവേകളിലും റെയില്‍ പാതകളിലും വിശാലമായ കവറേജ് നല്‍കാനും ഗ്രാമങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും എയര്‍ടെലിനെ പുതിയ വിന്യാസം സഹായിക്കും.