ഉപഭോക്തൃ സേവനം ലളിതവും സുതാര്യവുമാക്കാനായി ഡിജിറ്റല്‍ നവീകരണ പദ്ധതിയായ പ്രൊജക്ട് നെക്സ്റ്റുമായി ഭാരതി എയര്‍ ടെല്‍ ഇന്ത്യ.
എല്ലാ സേവന മേഖലകളിലും ഇത് പ്രാവര്‍ത്തികമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പ്രൊജക്ട് ലീപ് പദ്ധതിക്കു കീഴില്‍ ഭാവിയെ മുന്നില്‍കണ്ട് എയര്‍ടെല്‍ നടത്തുന്ന നെറ്റ്‌വര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പ്രൊജക്ട് നെക്സ്റ്റ്.
ഉപഭോക്താക്കളാണ് തങ്ങള്‍ക്ക് പരമ പ്രധാനമെന്നും അവര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതില്‍ തങ്ങള്‍ ശ്രദ്ധാലുക്കളാണെന്നും ഭാരതി എയര്‍ ടെല്‍ ഇന്ത്യ, സൗത്ത് ഏഷ്യ എം ഡിയും സി ഇ ഒയുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
കമ്പനിയുടെ ഉപഭോക്തൃ സേവനം കൂടുതല്‍ ലളിതവും ഫലപ്രദവുമാക്കുന്നതിനായി അടുത്ത മൂന്നുവര്‍ഷ ത്തിനുള്ളില്‍ 2000 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.