ഗാര്‍ഹിക ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 125 ജിബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത്‌കൊണ്ട് എയര്‍ടെല്‍ രംഗത്തു വന്നിരിക്കുകയാണ്.ഗാര്‍ഹിക ബ്രാഡ് ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം രണ്ട് മില്യണ്‍ കടന്നതിന്റെ ഭാഗമായാണ് എയര്‍ടെല്‍ സര്‍പ്രൈസസ് എന്ന പദ്ധതിയുമായി എയര്‍ടെല്‍ മുമ്പോട്ടു വന്നിരിക്കുന്നത്.സൗജന്യ ഡാറ്റയുടെ അളവ് വിലയിരുത്തപ്പെടുന്നത് ഓരോ ഉപയോക്താവിന്റെയും ബ്രോഡ്ബാന്‍ഡ് പ്ലാനിനനുസരിച്ചാണ്.
airtel.in/broadbandsurprises ല്‍ ലോഗ് ഇന്‍ ചെയ്ത ശേഷം ലാന്‍ഡ് ലൈന്‍ നമ്പറോ ബ്രോഡ്ബാന്‍ഡ് ഐഡിയോ നല്‍കിയാല്‍ സൌജന്യ ഡാറ്റ സംബന്ധിച്ച വിവരം ലഭ്യമാകുന്നതായിരിക്കും.ട്രായുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നവംബറിലാണ് എയര്‍ടെല്ലിന്റെ ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം രണ്ട് മില്യണ്‍ പിന്നിട്ടത്.