4ജി നെറ്റ്ർക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായി 3ജി ക്ക് വിടപറഞ്ഞ് എയർടെൽ ടെലികോം കമ്പനി. അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നതിന്റെ ഭാഗമായാണ് എയര്ടെൽ 3ജി സേവനം റദ്ദാക്കിയിരിക്കുന്നത്.
വടക്കേ ഇന്ത്യയിലെ മിക്ക സര്ക്കുലറുകളും 3ജി സേവനം റദ്ദാക്കി തുങ്ങിയിട്ടുണ്ട്. കേരളത്തിലും അതികം വൈകാതെ തന്നെ റദ്ദാക്കുമെന്നാണ് കമ്പനി പറയുന്നത്.
4ജി ഇന്റർനെറ്റ് ലഭിക്കുന്നതോടോപ്പം തന്നെ 2ജി യുടെ സേവനവും ലഭ്യമാകുന്നതായിരിക്കും. ഭാരതി എയർടെൽ ലിമിറ്റഡിന്റെ 2 ജി നെറ്റ് വർക്കുകൾ ഗണ്യമായ വരുമാനം തുടരുന്നതിനാലാണ് 2ജി സേവനം തുടരുന്നതെന്ന് ഭാരതി എയര്ടെല് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര് ഗോപാല് വിറ്റാല് പറഞ്ഞു.
2025 വരെ 12-13 ശതമാനം ഉപഭോക്താക്കള് 2ജി ഹാന്ഡ്സെറ്റുകളില് തുടരുമെന്ന് ജിഎസ്എംഎ പ്രവചിക്കുന്നു എന്നാണ് എയർടെൽ ട്രായ്ക്ക് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നത്.