തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ച പരാജയം.സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു.
ലക്ഷ്മി നായര്‍ ഒരിക്കലും പ്രിന്‍സിപ്പലായി തിരിച്ചുവരരുതെന്ന് വിദ്യാര്‍ഥിനി പ്രധിനിധികള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ഇതിനു മുന്‍പും മുന്ന് വര്‍ഷം ലക്ഷ്മി നായര്‍ മാറി നിന്നിട്ടുണ്ട്. തിരിച്ചു വന്നതിനു ശേഷവും ലക്ഷ്മി നായര്‍ തന്റെ സമീപനം മാറ്റിയിട്ടില്ല. മനേജ്‌മെന്റിന്റെ നിലപാട് അറിയിക്കാനാണ് ഇന്ന് മന്ത്രി ചര്‍ച്ചക്ക് വിളിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
അന്തസുണ്ടെങ്കില്‍ വിദ്യാഭ്യാസമന്ത്രി നടപടിയെടുക്കണമെന്നു ചര്‍ച്ചയില്‍ എഐഎസ്എഫ് പറഞ്ഞു. ഇനിയെങ്കിലും വിദ്യാര്‍ഥികളുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കണമെന്നും എഐഎസ്എഫ്. മാനേജുമെന്റിന്റെ കുറ്റ സമ്മതം കോളേജിന്റെ പോരായ്മക്കുള്ള തെളിവാണെന്ന് എഐഎസ്എഫ് ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ചര്‍ച്ചക്കിടയിലെ ഇറങ്ങിപ്പോക്ക് അംഗീകരിക്കാനാകില്ലെന്ന് എഐഎസ്എഫ് കൂട്ടിച്ചേര്‍ത്തു.
അഞ്ചു വര്‍ഷത്തേക്ക് ലക്ഷ്മി നായരെ മാറ്റി നിര്‍ത്തണമെന്ന തീരുമാനം അംഗീകരിക്കണമെന്നും സമരത്തില്‍ നിന്നും പിന്മാറണമെന്നും വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥി സംഘടനകളോട് ആവശ്യപ്പെട്ടു.
ഈ വര്‍ഷം മുഴുവന്‍ കോളേജ് അടച്ചിട്ടാലും സമരത്തില്‍ നിന്ന് പിന്‍മാറില്ല, ചര്‍ച്ച വെറും പ്രഹസനമായിരുന്നു. വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് മന്ത്രിതന്നെ ഇറങ്ങിപോകുന്ന അവസ്ഥയാണ് ഉണ്ടായതെന്നും കെ എസ് യു കുറ്റപ്പെടുത്തി.
പ്രിന്‍സിപ്പലിനെ പുറത്താക്കിയില്ലെങ്കില്‍ അഫിലിയേഷന്‍ റദ്ദാക്കണമെന്നും കെഎസ്‌യു ചര്‍ച്ചയില്‍ ഉന്നയിച്ചു. സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന് കെഎസ്‌യു ആരോപിച്ചു.
എന്നാല്‍ കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള അന്തരീക്ഷമായെന്ന് എസ്എഫ്‌ഐ അഭിപ്രായപ്പെട്ടു.
എന്നാല്‍ കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള അന്തരീക്ഷമായെന്ന് എസ്എഫ്‌ഐ അഭിപ്രായപ്പെട്ടു. പഠനമാണ് പ്രധാനം വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍ കണ്ടാണ് സമരം പിന്‍വലിച്ചതെന്നും എസ്എഫ്‌ഐ പറഞ്ഞു.
ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.