മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ സ്രവ പരിശോധന ഫലത്തില്‍ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു.
അതേസമയം അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബച്ചന്റെ വസതി ജെല്‍സ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ബിഎംഎസി അധികൃതരാണ് നടപടി സ്വീകരിച്ചത്. ബച്ചന്റെ വസതിയിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു. പ്രദേശത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അമിതാഭിനും അഭിഷേകിനും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടും ബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.