പരസ്യകരാര്‍ ലംഘിച്ചു; ഐശ്യര്യലക്ഷ്മി കോടതിയിലെത്തി

ഇരിങ്ങാലക്കുട: പരസ്യകരാര്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി ഐശ്വര്യലക്ഷ്മി കോടതിയിലെത്തി. ഇരിങ്ങാലക്കുട അഡീ. സബ് കോടതിയിലാണ് താരമെത്തിയത്. കേസുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണ് ഐശ്വര്യയെത്തിയത്.

കരാര്‍ കഴിഞ്ഞതിനുശേഷവും കമ്പനിക്കാര്‍ ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരേ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ അഭിഭാഷകനോടൊപ്പമാണ് ഐശ്വര്യ കോടതിയിലെത്തിയത്.

Top