സിനിമാ സംവിധായകയും സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മകളുമായ ഐശ്വര്യ ആര്‍ ധനുഷിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം.
തെക്കേ ഇന്ത്യയിലെ സ്ത്രീകളുടെ ഗുഡ്‌വില്‍ അംബാസിഡറായി ഐക്യരാഷ്ട്രസഭ ഐശ്വര്യയെ തിരഞ്ഞെടുത്തിരിക്കുകയാണ്.
സിനിമാ തിരക്കുകള്‍ക്കിടയിലും നിരവധി സാമൂഹ്യ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഐശ്വര്യയെ ഗുഡ്‌വില്‍ അംബാസിഡറായി നിയമിച്ചത്. ദയാ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ നിരവധി സംഘടനകളില്‍ സജീവ പ്രവര്‍ത്തകയാണ് ഐശ്വര്യ.
ത്രീ, വെയ് രാജാ വെയ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഐശ്വര്യ പിന്നണി ഗായികയായും, ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റായും, നര്‍ത്തകിയായും തിളങ്ങിയിട്ടുണ്ട്.
മികച്ച നര്‍ത്തകിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ഐശ്വര്യ നേടിയിട്ടുണ്ട്. തമിഴ് സൂപ്പര്‍ താരം ധനുഷാണ് ഐശ്വര്യയുടെ ഭര്‍ത്താവ്.