ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിനായി ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനു ക്ഷണം. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ ഫ്രാന്‍സ്വ റിഷെ ആണ് ഐശ്വര്യയെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചത്. ഇന്ത്യയിലെ ഫ്രഞ്ച് എംബസിയാണ് മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദോയ്ക്ക് അത്താഴവിരുന്ന് ഒരുക്കുന്നത്.
സര്‍ബ്ജിത് എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിലാണ് ഐശ്വര്യ. പക്ഷേ ഷൂട്ടിങ് തിരക്കുകളെല്ലാം മാറ്റിവച്ച് അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ഐശ്വര്യ തീരുമാനിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ നിന്നും ക്ഷണം ലഭിച്ചിരിക്കുന്ന ഒരേയൊരു താരം ഐശ്വര്യയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്ന ഐശ്വര്യ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജസ്ബ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയത്.