പുതിയ ചിത്രങ്ങളിലൂടെ താര റാണി ഐശ്വര്യ റായ് ബോളിവുഡിലേയ്ക്ക് തിരികെ എത്തുകയാണ് ഇപ്പോൾ. നിലവിൽ രാജ്കുമാർ റാവുവിനൊപ്പം നായികയായി ഫണ്ണി ഖാനിൽ അഭിനയിക്കുകയാണ് ആഷ്. ഇനി വരാനിരിക്കുന്ന പുതിയ ചിത്രത്തിൽ തികച്ചും വിത്യസ്തമായ കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിക്കുന്നത്.
ഗരിമ സംവിധാനം ചെയ്യുന്ന ജാസ്മിൻ എന്ന ചിത്രത്തിൽ ഒരു വാടക അമ്മയുടെ വേഷത്തിലാണ് ആഷ് എത്തുന്നത്. സിനിമയുടെ കഥ അറിഞ്ഞപ്പോൾ തന്നെ താരം സമ്മതം മൂളുകയായിരുന്നുവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് സിദ്ധാർത്ഥാണ്. ശ്രീനാരായണ സിംഗാണ് ചിത്രം നിർമ്മിക്കുന്നത്.