ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐശ്വര്യ റോയ്

പാറ്റ്‌ന : ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരുമകള്‍ ഐശ്വര്യ റോയ്.

തേജ് പ്രതാപിനൊപ്പം ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്, അതുകൊണ്ടാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയിട്ടും ഭര്‍തൃഗൃഹത്തില്‍ തന്നെ തുടര്‍ന്നത്. എന്നാല്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെ ഞാന്‍ വിവാഹമോചിതയായി എന്നപോലെയാണ് തേജ് പ്രതാപിന്റെ സഹോദരി പെരുമാറിയതെന്നും റോയ് പറയുന്നു.

കഴിഞ്ഞ മൂന്നു മാസമായി അവര്‍ എന്നോട് വളരെ മോശമായാണ് പെമാറിയത്, ഭക്ഷണം പോലും തന്നില്ല. എന്റെ വീട്ടില്‍ നിന്നാണ് പലപ്പോഴും ഭക്ഷണം എത്തിച്ചിരുന്നത്. അടുക്കളയില്‍ കയറാന്‍ പോലും അവര്‍ അനുവദിച്ചില്ലന്നും ഐശ്വര്യ തുറന്ന് പറഞ്ഞു.

അതേസമയം തേജ് പ്രതാപ് യാദവ് മയക്കു മരുന്നിന് അടിമയാണെന്ന ആരോപണവുമായി ഐശ്വര്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഗര്‍ഹിക പീഡന നിരോധന നിയമ പ്രകാരമുള്ള സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.

Top