കങ്കണയോ ഐശ്വര്യയോ ഒന്നൂ കൂടി ഉറപ്പു വരുത്തേണ്ടി വരും…അതേ ഐശ്വര്യയുടെ ചിത്രമുള്ള പുതിയ കവര്‍ പേജാണ് ആരാധകര്‍ക്ക് സംശയം ഉണ്ടാക്കിയത്. നീണ്ട ഇടവേളയ്ക്കു ശേഷം ആരാധ്യയുടെ ജനനത്തിനു ശേഷമാണ് ഐശ്വര്യ റായി ബോളിവുഡിലേക്ക് തിരിച്ചെത്തിയത്.
ഫെമിനയുടെ കവര്‍ ചിത്രമാണ് ഒറ്റനോട്ടത്തില്‍ ആരാധകരില്‍ സംശയം ജനിപ്പിക്കുന്നത്. ചുവന്ന തലമുടിയും, ചുരുണ്ട മുടിയുമായി അതീവ സുന്ദിയായിരിക്കുകയാണ് ഐശ്വര്യ. മിസ് വേള്‍ഡ് ആയ ഐശ്വര്യയേക്കാള്‍ കങ്കണയോടാണ് ചിത്രത്തിന് കൂടുതല്‍ സാമ്യത തോന്നുന്നത്.
അനില്‍ കുമാറിനൊപ്പമുള്ള തന്റെ പുതിയ ചിത്രമായ ഫെന്നി ഖാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് ഐശ്വര്യ ഇപ്പോള്‍. ചിത്രത്തിലെ ഐശ്വര്യയുടെ ലുക്ക് നേരത്തെ തന്നെ വൈറലായതാണ്. അതൊടൊപ്പം ഇപ്പോള്‍ ഫെമിനയുടെ കവര്‍ പേജും വൈറലാവുകയാണ്. ഫെന്നിഖാനില്‍ പോപ്പ് സ്റ്റാറായിട്ടാണ് എത്തുന്നതെന്ന് ഐശ്വര്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമ റിലീസാകുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും എന്തുകൊണ്ട് ഞാന്‍ ഈ സിനിമ തെരഞ്ഞെടുത്തുവെന്ന് ഐശ്വര്യ പറഞ്ഞു.
പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യയും അനില്‍ കപൂറും ഈ ചിത്രത്തിലൂടെ ഒത്തു ചേരുന്നത്. രാകേഷ് ഓം പ്രകാശ് മെഹറ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അതുല്‍ മഞ്ജരേക്കറാണ്.