കന്നഡ നടി ഐശ്വര്യ അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു

ന്നഡ നടി ഐശ്വര്യ അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു. ഐശ്വര്യ തന്നെയാണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അടുത്തിടെ താനുമായി ഇടപഴകിയ എല്ലാവരോടും കോവിഡ് പരിശോധന നടത്തണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടു.

‘ഞാന്‍ വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഒരു പ്രൊഫഷണല്‍ മെഡിക്കല്‍ ടീം ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തന്നിരുന്നു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ടിരിക്കുന്ന ഏതൊരാളും ദയവായി ശ്രദ്ധിക്കുക,’ ഐശ്വര്യയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറയുന്നു.

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ മകളാണ് ഐശ്വര്യ അര്‍ജുന്‍. ഐശ്വര്യയുടെ കുടുംബാംഗവും അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ അനിയനുമായ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ സര്‍ജയ്ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Top