ഐശ്വര്യയും അഭിഷേകും ഒരുമിക്കുന്നു; അനുരാഗ് കശ്യപ് ചിത്രത്തിലൂടെ

AISH

ബി ടൗണിലെ ഏറ്റവും മികച്ച ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. സ്‌ക്രീനിലും അല്ലാതെയും ഇരുവര്‍ക്കും ഒരുപാട് ആരാധകരുണ്ട്. രാവണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുരാഗ് കശ്യപ് ചിത്രം ഗുലാബ് ജാമുനിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. സര്‍വേഷ് മേവരയാകും ചിത്രം സംവിധാനം ചെയ്യുന്നത്.

അതേസമയം, അനില്‍ കപൂറും രാജ്കുമാര്‍ റാവുവുമൊത്തുള്ള ഫന്നേ ഖാനില്‍ അഭിനയിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഐശ്വര്യയും അനില്‍ കപൂറും സിനിമയ്ക്കായി ഒന്നിക്കുന്നത്. ഫന്നേ ഖാന്‍ ആഗസ്റ്റ് 3ന് തിയറ്ററുകളിലെത്തും. മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലാണ് അഭിഷേക് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തപ്‌സി പാനുവും വിക്കി കൗശലുമാണ് മറ്റു കഥാപാത്രങ്ങള്‍.

Top