ന്യൂഡല്‍ഹി: ലാവലിന്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരെ നാലാംപ്രതി കസ്തൂരി രംഗ അയ്യര്‍ സുപ്രീംകോടതിയെ സമീപിച്ചു.
പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടാണ് വൈദ്യുതിബോര്‍ഡ് ചീഫ് എഞ്ചിനീയറായിരുന്ന കസ്തൂരിരംഗ അയ്യര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ പിണറായി വിജയനടക്കം മൂന്നുപ്രതികളെ ഒഴിവാക്കുകയും കസ്തൂരിരംഗ അയ്യരടക്കം മൂന്നുപേര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.