‘അയ്യര്‍ ഇന്‍ അറേബ്യ’ നിരൂപക പ്രശംസയും നേടി തിയേറ്ററുകള്‍ കീഴടക്കുന്നു. മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. എം. എ നിഷാദ് തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ച സിനിമ കാണുന്നവര്‍ക്ക് ചിത്രത്തിന്റെ പ്രമേയവും ദൃശ്യങ്ങളും റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരോടൊപ്പം പ്രായഭേതമന്യേ എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മതം, വിശ്വാസം, കുടുംബം, പ്രണയം എന്നീ ധ്രുവങ്ങളെ പശ്ചാത്തലമാക്കിയ ചിത്രം ഫെബ്രുവരി രണ്ടിനാണ് തിയേറ്റര്‍ റിലീസ് ചെയ്തത്. സമകാലിക രാഷ്ട്രീയ സാമൂഹ്യ അവസ്ഥകളെ പരാമര്‍ശിച്ച് വര്‍ത്തമാന സാഹചര്യത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന വിശ്വാസങ്ങളാണ് ചിത്രത്തില്‍ ചൂണ്ടികാണിക്കുന്നത്. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസി ബിസിനസ്മാന്‍ വിഘ്നേഷ് വിജയകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനിവാസ് അയ്യറായി മുകേഷ് എത്തിയ ചിത്രത്തിലെ ഝാന്‍സി റാണിയെ അവതരിപ്പിച്ചത് ഉര്‍വശിയാണ്. രാഹുല്‍ എന്ന കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസന്‍ വേഷമിട്ടപ്പോള്‍ രാഹുലിന്റെ പ്രണയിനി സെഹ്റയെ ദുര്‍ഗ്ഗാ കൃഷ്ണയും കൈകാര്യം ചെയ്തു. ചിത്രത്തിലെ മറ്റ് സുപ്രധാനമായ വേഷങ്ങളില്‍ ഷൈന്‍ ടോം ചാക്കോയും ഡയാന ഹമീദും എത്തി.
ഛായാഗ്രഹണം: സിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, ശബ്ദലേഖനം: ജിജുമോന്‍ ടി ബ്രൂസ്, സൗണ്ട് ഡിസൈന്‍: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജീര്‍ കിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് കെ മധു, സ്റ്റില്‍സ്: നിദാദ്, ഡിസൈന്‍: യെല്ലോടൂത്ത്, പിആര്‍& മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്, പിആര്‍ഒ: എ എസ് ദിനേഷ്.