നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാണക്യനായി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ എത്തുന്നു. അജയ് ദേവ്ഗണ്‍ തന്റെ അടുത്ത പ്രൊജക്ട് ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. റിലയന്‍സ് എന്റര്‍ടെയ്‌ന്‍െമെന്റ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്. ചാണക്യന്റെ ജീവിതം, അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്.
അജയ് ദേവ്ഗണ്‍ നിലവില്‍ ടോട്ടല്‍ ധമാല്‍ ചിത്രത്തിന്റെ തിരക്കിലാണ്. സണ്‍സ് ഓഫ് സര്‍ദാര്‍, രണ്‍ബീര്‍ കപൂറും അജയും ഒന്നിക്കുന്ന ലവ് രഞ്ജന്റെ പോരിടാത്ത ചിത്രവുമാണ് ചാണക്യനെ കൂടാതെയുള്ളത്.
Looking forward to playing #Chanakya, a film about one of the greatest thinkers in Indian History, directed by @neerajpofficial.@RelianceEnt @FFW_Official @PlanC_Studios @ShitalBhatiaFFW
— Ajay Devgn (@ajaydevgn) July 11, 2018
ബി.സി 350നും 283നും ഇടയിലായിരുന്നു ചാണക്യന്റെ ജീവിത കാലഘട്ടം. ചാണക്യന്‍, വിഷ്ണുഗുപ്തന്‍ എന്നീ പേരുകളിലും ചരിത്രത്താളുകളില്‍ അറിയപ്പെടുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂര്‍മ്മബുദ്ധിയും ജ്ഞാനവുമാണ് മൗര്യസാമ്രാജ്യത്തിന് ഇന്ത്യയില്‍ സ്വാധീനമുറപ്പിക്കാന്‍ സഹായകമായത്. ക്രിസ്തുവിന് മൂന്നു നൂറ്റാണ്ടു മുന്‍പ് ജീവിച്ചിരുന്ന കൗടില്യന്‍ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു.’