ചാണക്യയ്ക്കു ശേഷം ഫുട്‌ബോള്‍ കോച്ച് സയദ് അബ്ദുള്‍ റഹീമാവാന്‍ അജയ് ദേവ്ഗണ്‍

ന്യൂഡല്‍ഹി: ചാണക്യക്കു ശേഷം ജീവചരിത്ര സിനിമയുമായി അജയ് ദേവ്ഗണ്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ചായിരുന്ന സയദ് അബ്ദുള്‍ റഹീമിന്റെ ജീവചരിത്ര സിനിമയ്ക്കായ് അജയ് ഒപ്പിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

1950 മുതല്‍ 1963 വരെ ഇന്ത്യന്‍ നാഷണല്‍ ടീമിന്റെ ക്യാപ്റ്റനായും മാനേജറായും സേവനമനുഷ്ടിച്ച വ്യക്തിയാണ് റഹീം. ചിത്രത്തില്‍ റഹീമായിട്ടാണ് അജയ് ദേവ്ഗണ്‍ എത്തുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ചിത്രം റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കാം.

ആധുനിക ഇന്ത്യന്‍ ഫുട്‌ബോളിലെ ആര്‍ക്കിടെക്റ്റ് ആയാണ് റഹീമിനെ കണക്കാക്കുന്നത്. തേവര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ അമിത് ശര്‍മയാണ് പേരിടാത്ത ഈ ജീവചരിത്ര സിനിമയുടെ സംവിധായകന്‍.

സീ സ്റ്റുഡിയോസിന്റെ ബാനറില്‍ ബോണി കപ്പൂര്‍, ആകാശ് ചൗള, ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചാണക്യയാണ് അജയ് ദേവ്ഗണിന്റെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. റെയ്ഡ് ആയിരുന്നു അവസാനം ഇറങ്ങിയ അജയ് ദേവ്ഗണ്‍ ചിത്രം.

Top