തന്റെ ഫോമിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം അജയ് ജയറാം. പൊരുതി നേടിയ വിജയവുമായി താരം യു എസ് ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു.
ലോക റാങ്കിംഗില്‍ 132ാം സ്ഥാനത്തുള്ള അജയെ 368ാം റാങ്കുകാരന് കൊറിയയുടെ യുന്‍ ക്യു ലീയാണ് വെള്ളംകുടിപ്പിച്ചത്. സ്കോര്‍ 26 – 24, 17 – 21, 21-13. ആദ്യ രണ്ട് ഗെയിമുകളിലും ഇരുവരും തുല്യമായ നിലയില്‍ പൊരുതിയെങ്കിലും മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ താരം തന്റെ അനുഭവ സമ്പത്തിന്റെ ആനുകൂല്യത്തില്‍ വിജയം കുറിച്ചു.
മുമ്പ് ലോക റാങ്കിംഗില്‍ 13ാം സ്ഥാനം വരെ എത്തിയ താരമാണ് അജയ് എങ്കിലും പരിക്കും മോശം ഫോമും താരത്തിന്റെ റാങ്കിംഗിനെ ബാധിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് അജയ്ക്ക് ധാരാളം ടൂര്‍ണമെന്റുകള്‍ ഒഴിവാക്കേണ്ടി വന്നിരുന്നു.
രണ്ടാം റൗണ്ടില്‍ ബ്രസീലിന്റെ ലോക 31ാം റാങ്കുകാരന് ഗോര്‍ കൊയ് ലോയാണ് അജയയുടെ എതിരാളി.