ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ആക്രോശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്ര. ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെ കേന്ദ്രമന്ത്രി മര്‍ദിക്കാനും ശ്രമിച്ചു. മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു.
മണ്ടന്‍ ചോദ്യങ്ങളൊന്നും തന്നോട് ചോദിക്കരുത്. നിനക്കൊക്കെ ഭ്രാന്താണെന്നും പറഞ്ഞ് മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രൂക്ഷമായി പ്രതികരിച്ചു. മകന്‍ ആശിഷ് മിശ്രയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സംഭവം.
#WATCH | MoS Home Ajay Kumar Mishra 'Teni' hurls abuses at a journalist who asked a question related to charges against his son Ashish in the Lakhimpur Kheri violence case. pic.twitter.com/qaBPwZRqSK
— ANI UP/Uttarakhand (@ANINewsUP) December 15, 2021
മാധ്യമ പ്രവര്‍ത്തകരെല്ലാം കളളന്മാരാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തുളള പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരുന്നു. അതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.