തിരുവനന്തപുരം: തനിക്കെതിരെയുള്ള വ്യാജരേഖ ആരോപണങ്ങള്‍ തള്ളി അജയ് തറയില്‍.
ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ദിവസം താന്‍ ശബരിമലയില്‍ പോയിരുന്നുവെന്നും. യോഗം തിരുവനന്തപുരത്ത് തന്നെ നടക്കണമെന്നില്ലെന്നും അജയ് തറയില്‍ പറഞ്ഞു.
തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന വ്യാജ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനകളുണ്ടെന്നും, യോഗം നടന്ന് ആറ് മാസം കഴിഞ്ഞാണ് മിനുട്ട്‌സ് ഒപ്പിട്ടതെന്നും, അതില്‍ എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘തന്നെ കുമ്പിടിയെന്ന് വിളിച്ച് അപമാനിക്കുകയാണ്, താന്‍ പണം കട്ടിട്ടുണ്ടെങ്കില്‍ അത് വ്യക്തമായി പറയണം, വേണമെങ്കില്‍ വിഷയം സിബിഐ അന്വേഷിക്കട്ടെന്നും’ അജയ് തറയില്‍ പ്രതികരിച്ചു.
പങ്കെടുക്കാത്ത പരിപാടിക്ക് വേണ്ടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും വ്യാജരേഖ സമര്‍പ്പിച്ചുവെന്നായിരുന്നു ആരോപണം.
2016 ഓഗസ്ത് 16ന് തിരുവനന്തപുരത്ത് നടന്ന ബോര്‍ഡ് യോഗത്തിന്റെ മിനുട്ട്‌സ് പ്രകാരം പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം അന്നേ ദിവസം ശബരിമല സഞ്ചരിച്ചുവെന്നും രേഖകളുണ്ട്.
സംഭവത്തില്‍ ക്രമക്കേട് സര്‍ക്കാര്‍ പരിശോധിക്കുകയാണ്.