അജീഷിന് യാത്രാമൊഴി നൽകി നാട്; അന്ത്യയാത്രക്ക് സാക്ഷിയായി വൻജനാവലി

യനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം പടമല സെൻ്റ് അൽഫൻസാ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. അതിവൈകാരിക രംഗങ്ങൾക്കാണ് ദേവാലയ അങ്കണം സാക്ഷ്യം വഹിച്ചത്.

വീട്ടിലെ പൊതുദർശനം പൂർത്തിയാക്കി മൂന്നുമണിയോടെയാണ് വിലാപ യാത്ര സെൻ്റ് അൽഫോൻസ ദേവാലയത്തിലേക്ക് തിരിച്ചത്. വൻജനാവലി പ്രിയപ്പെട്ട അജീഷിനെ അനുഗമിച്ചു. ദേവാലയ അങ്കണത്തിലും നിരവധിപേർ കാത്തു നിന്നു. മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ഇന്നലെ രാവിലെയാണ് ട്രാക്ടർ ഡ്രൈവറും കർഷകനുമായ പടമല പനച്ചിയിൽ സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. രാവിലെ പണിക്കാരെ കൂട്ടാൻ പോയ അജീഷിൻ്റെ അടുത്തേക്ക് ആന പാഞ്ഞ് എത്തുകയായിരുന്നു. ആനയെ കണ്ട് അജീഷ് ഓടാൻ ശ്രമിച്ചെങ്കിലും മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Top