ajit doval report

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷവും അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പുകള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്.

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി അക്രമം നടത്താനായി പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച തീവ്രവാദികള്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് സൈന്യം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് അജിത് ഡോവലിന്റെ റിപ്പോര്‍ട്ട്.

സുരക്ഷ സംബന്ധിച്ച ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ റിപ്പോര്‍ട്ട് കൈമാറിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരടങ്ങുന്ന മന്ത്രിമാരുടെ സംഘമാണ് സുരക്ഷ സംബന്ധിച്ച കാബിനറ്റ് യോഗത്തില്‍ പങ്കെടുത്തത്.

അജിത് ഡോവലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, എന്ത് വെല്ലുവിളി നേരിടാനും ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഉറി ഭീകരാക്രമണത്തിന് മറുപടിയായി സെപ്തംബര്‍ 20 ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നിരവധി ഭീകരതാവളങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇതിന്റെ 90 മിനിട്ട് നീണ്ടുനില്‍ക്കുന്ന വീഡിയോ പ്രധാനമന്ത്രിക്ക് കൈമാറിയതായും സൈനിക അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top