രക്തസാക്ഷിത്വം വരിച്ച ജവാന്‍മാരെ ഒരിക്കലും മറക്കില്ലെന്ന് അജിത് ദോവല്‍

ഗുരുഗ്രാം: പുല്‍വാമയില്‍ ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിച്ചത് ഒരിക്കലും മറക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍.

നിലവിലെ രാഷ്ട്രീയ നേതൃത്വത്തിനു ഭീകരാക്രമണങ്ങളോടു കാര്യക്ഷമമായി പ്രതികരിക്കാന്‍ ശേഷിയുണ്ടെന്നും ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നും രാജ്യം അവരെ ഒരിക്കലും മറക്കില്ലെന്നും ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും ദോവല്‍ വ്യക്തമാക്കി.

ഭീകരാക്രമണങ്ങളെ നേരിടുന്നതിന് ഇന്ത്യക്കു കരുത്തുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും, ദോവല്‍ കൂട്ടിച്ചേര്‍ത്തു.

Top