എൻസിപി വിടുമെന്ന അഭ്യൂഹങ്ങളെല്ലാം നുണയെന്ന് അജിത് പവാർ

ദില്ലി: അഭ്യൂഹങ്ങളെല്ലാം നുണയെന്ന് അജിത് പവാർ. എൻസിപിയിൽ തന്നെ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ അഭ്യൂഹങ്ങളൊന്നും തന്നെ ശരിയല്ല. താൻ എപ്പോഴും എൻസിപിക്കൊപ്പം തന്നെയാണ്. പാർട്ടി പറയുന്നത് മാത്രമേ താൻ ചെയ്യൂ. അതല്ലാതെ ഏതെങ്കിലും തരത്തിൽ തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അജിത് പവാർ പറയുന്നു. അഭ്യൂഹങ്ങളൊക്കെ പൂർണ്ണമായും തള്ളിക്കളയുകയാണ് ഇദ്ദേഹം. അതേ സമയം മറ്റ് സ്ഥലങ്ങളിലെ പരിപാടികളൊക്കെ റദ്ദാക്കി അജിത് പവാർ മുംബൈയിൽ തുടരുകയാണ്.

Top