മുംബൈ: അജിത് പവാര്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 36 മന്ത്രിമാരാണ് ഇന്ന് അധികാരമേല്‍ക്കുന്നത്. ആദിത്യ താക്കറെയും മന്ത്രി സഭയില്‍ കയറുമെന്ന് സൂചനയുണ്ട്.
നവംബര്‍ 28 ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സര്‍ക്കാര്‍ അധികാരമേറ്റ് 32 ദിവസത്തിനു ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.
മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുന്നത്.
ഒറ്റ രാത്രി കൊണ്ട് ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ ഇരുവരും രാജിവെക്കുകയായിരുന്നു.