Ajith and Shalini pay their homage to Jayalalithaa in Marina

ajith

ചെന്നൈ : ജയലളിതയ്ക്കു പിന്‍ഗാമിയായി ആരെത്തുമെന്ന ആശങ്കകള്‍ക്കിടെ തമിഴ് സൂപ്പര്‍ താരം അജിത്ത് സിനിമ ചിത്രീകരണം വെട്ടിച്ചുരുക്കി ചെന്നൈയില്‍ പറന്നെത്തി.

ജയയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അജിത്ത് അവരുടെ പിന്‍ഗാമിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം. ജയയുടെ മരണം നടക്കുമ്പോള്‍ അദ്ദേഹം ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു

ഭാര്യ ശാലിനിക്കൊപ്പം മറീന ബീച്ചില്‍ ജയയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് അജിത്ത് എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ജയ മരിച്ചപ്പോള്‍ എഴുതി തയാറാക്കിയ ഒരു സന്ദേശമാണ് അജിത്ത് പുറത്തിറക്കിയത്. ജയയുടെ പിന്‍ഗാമിയായി തോഴി ശശികലയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്.

jaya

എന്നാല്‍ അണികളില്‍ ഭൂരിപക്ഷവും നടന്‍ അജിത്ത് പിന്‍ഗാമിയാവണമെന്നാണ് ആഗ്രഹിക്കുന്നത്. ജയലളിതയുടെ വില്‍പ്പത്രത്തില്‍ ഇത് സംബന്ധമായ സൂചന വ്യക്തമായാല്‍ അത് തമിഴ്‌നാട്ടില്‍ പുതിയൊരു യുഗപ്പിറവിക്ക് തുടക്കമാവും.

വലിയ രൂപത്തിലുള്ള ആരാധകരാണ് തമിഴകത്ത് അജിത്തിനുള്ളത്. അതില്‍ ഭൂരിപക്ഷവും അണ്ണാഡിഎംകെ അനുഭാവികളാണ്. രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴ്‌നാട്ടില്‍ ഇന്നല്ലെങ്കില്‍ നാളെ അജിത്ത് നേതൃനിരയില്‍ എത്തുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നത്.

Top