അജിത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം വിശ്വാസത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് തീയേറ്ററുകളിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന വിശ്വാസത്തിന്റെ അവസാന ഷെഡ്യൂള്‍ മുംബൈയില്‍ ആയിരുന്നു.
വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അജിതും ശിവയും വീണ്ടുമൊന്നിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അതിനാല്‍ ഈ ചിത്രത്തിനും പ്രതീക്ഷകള്‍ ഏറെയാണ്.
നയന്‍താര നായികയാകുന്ന ചിത്രത്തില്‍ തമ്പി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന വിശ്വാസത്തിന് സംഗീതം നല്‍കുന്നത് ഡി ഇമ്മനാണ്.
മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നെയ് അറിന്താലി’ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. ഇതിലെ ‘ഉണക്കെന്ന വേണം സൊല്ല്’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴില്‍ അനിഘയുടെ നാലാമത്തെ ചിത്രമാണിത്.