കുട്ടിയെ ദത്ത് കൊടുത്തത് അനുപമയുടെ അറിവോടെ, എല്ലാം പ്രഹസനമെന്ന് അജിത്തിന്റെ ആദ്യ ഭാര്യ

തിരുവനന്തപുരം: അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ നാസിയ. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും ആദ്യ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ ഭർത്താവായിരിക്കെയാണ് അജിത്ത് അനുപമയുമായി അടുത്തത്. എനിക്ക് നിന്റെ കൂടെ ഇരിക്കേണ്ട ആവശ്യമില്ല പോകുവാണെന്ന് പറഞ്ഞാണ് അജിത് പോയത്. കുട്ടിയുണ്ടായ ശേഷം ഭീഷണിപ്പെടുത്തിയാണ് വിവാഹമോചനം നേടിയതെന്നും, തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചു.

Top