കെ.വി ആനന്ദ് സംവിധാനം ചെയ്ത കോ എന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായി അഭിനയിച്ചതിന് ശേഷം വീണ്ടും ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തുകയാണ് നടന് അജ്മല്‍.
നല്ല വായന് നാരാ വായന് എന്നാണ് ചിത്രത്തിന്റെ പേര്. കോയില്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന വ്യക്തിയായിട്ടാണ് അഭിനയിച്ചതെങ്കില്‍ പുതിയ ചിത്രത്തില്‍ തന്റെ കടമകള്‍ മനസിലാക്കി ജനങ്ങളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് അജ്മല്‍ എത്തുന്നത്.
ബാസ്കര്‍ റാവു വെന്ട്രാതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്റെ വേഷത്തില്‍ എത്തുന്ന നടന് നാസറിന്റെ കഥാപാത്രം സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ്.
ആരുഷിയാണ് നായികയായി എത്തുന്നത്. ഇപ്പോഴുള്ള രാഷ്ട്രീയ പശ്ചാത്തലവുമായി ബന്ധപ്പെടുത്തിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്ന് സംവിധായകന് പറയുന്നു. പഞ്ചി ബോറയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.