അജ്മാന്‍: അജ്മാനിലെ താമസ സ്ഥലത്തിനടുത്ത് പഴം, പച്ചക്കറി വാണിജ്യ കേന്ദ്രങ്ങള്‍ അനുവദിച്ചു. നഗരസഭ ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെടത്തിരിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭകര്‍ക്കാണ് ഈ നടപടി കൊണ്ട് ഗുണമുണ്ടായിരിക്കുന്നത്.
കേന്ദ്രീകൃത മാര്‍ക്കറ്റിന്റെ വരവോടെ അജ്മാനില്‍ മുന്‍പ് ഉണ്ടായിരുന്ന ഇടത്തരം ചെറുകിട വാണിജ്യ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുകയായിരുന്നു. ഇപ്പോള്‍ എടുത്ത തീരുമാനം എമിറേറ്റിന്റെ നാഗരിക പുരോഗതിയ്ക്ക് ഗുണമുണ്ടാകുമെന്ന് നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവി എഞ്ചിനീയര്‍ ഖാലിദ് മുഈന്‍ അല്‍ ഹോസ്‌നി പറഞ്ഞു. ഓരോ താമസ കേന്ദ്രങ്ങളുടെയും അടുത്തായി വാണിജ്യ കേന്ദ്രങ്ങള്‍ ആവശ്യമാണ്.