ട്രാഫിക് പിഴയില്‍ 50 ശതമാനം വരെ ഇളവ് അനുവദിക്കാനൊരുങ്ങി അജ്മാന്‍

അജ്മാന്‍: അജ്മാനില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം വരെ ഇളവ്.

അജ്മാന്‍ കിരീടാവകാശിയും എക്‌സിക്യുട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഅയ്മിയുടെ നിര്‍ദേശപ്രകാരമാണ് ഇളവ് അനുവദിക്കുന്നത്.

ഈമാസം 26 മുതല്‍ വര്‍ഷാവസാനം വരെയും ഈ അനുകൂല്യം ലഭ്യമാകും.

നവംബര്‍ 11നു മുന്‍പ് നടന്ന നിയമ ലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകള്‍ക്കാണ് 50 ശതമാനം ഇളവ് ബാധകമാകുന്നത്.

നിയമ ലംഘനങ്ങള്‍ക്ക് ലഭിച്ച പിഴയും ഈ അനുകൂല്യത്തിന്റെ പരിധിയില്‍വരും.

വാഹനം പിടിച്ചെടുക്കുന്നതടക്കുള്ള ശിക്ഷ ലഭിച്ചവര്‍ക്കും പിഴയില്‍ ഇളവ് ലഭിക്കുന്നതാണ്.

പിഴ അടച്ചശേഷം ഇവര്‍ക്ക് വാഹനങ്ങള്‍ വിട്ടുനല്‍കുകയും ചെയ്യും.

യു.എ.ഇ.യില്‍ രജിസ്റ്റര്‍ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും ഇളവ് ലഭിക്കുമെന്ന് അജ്മാന്‍ പോലീസ് മേധാവി മേജര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഅയ്മി അറിയിച്ചു.

Top