ജഗതി ശ്രീകുമാറിന്റെ അംഗ വിക്ഷേപങ്ങളാണ് കൂടുതലായും അനുകരിക്കാറുള്ളത്; അജു വര്‍ഗീസ്

ലയാളത്തില്‍ മുന്‍നിര ഹാസ്യതാരമായി തിളങ്ങുന്ന താരമാണ് അജു വര്‍ഗീസ്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം യുവതാരങ്ങള്‍ക്കൊപ്പവുമുളള നടന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ താന്‍ കോമഡി രംഗങ്ങളില്‍ അഭിനയിക്കുമ്പോല്‍ കൂടുതലായും ജഗതി ശ്രീകുമാറിന്റെ അംഗ വിക്ഷേപങ്ങളാണ് ഉപയോഗിക്കാറെന്ന് അജു പറയുന്നു.

കല്‍പ്പന, ഉര്‍വ്വശി തുടങ്ങിയവരുടെ ചില രീതികളും ഡബ്ബിഗ് ശൈലികളും കടം എടുക്കാറുണ്ട്. പക്ഷേ ആരെയൊക്കെ അനുകരിച്ചാലും തനിക്ക് വഴങ്ങാത്ത ഒരു നടനെക്കുറിച്ചും അഭിമുഖത്തില്‍ അജു വര്‍ഗീസ് തുറന്നുപറഞ്ഞിരുന്നു. അത് പപ്പു ചേട്ടനാണ്. അദ്ദേഹം ഒരു പ്രത്യേക സംഭവം തന്നെയാണ്. എത്ര ശ്രമിച്ചാലും അദ്ദേഹത്തിന്റെ മാനറിസം കോമഡി ചെയ്യുമ്പോള്‍ എനിക്ക് കിട്ടില്ല. ഉര്‍വ്വശി ചേച്ചിയുടെ യ്യോ എന്ന ട്യൂണിലുളള വിളിയൊക്കെ ഞാന്‍ ഡബ്ബ് ചെയ്യുമ്പോള്‍ പ്രയോഗിക്കാറുണ്ടെന്നും താരം പറയുന്നു.

Top