ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം; വൈറലായി അജുവിന്റെ കുറിപ്പ്

മൂഹത്ത് നടക്കുന്ന വിഷയങ്ങളിൽ അവരവരുടെ നിലപാടുകൾ സിനിമ താരങ്ങൾ വ്യക്തമാക്കാറുണ്ട്. അത്തരത്തിൽ അഭിപ്രായങ്ങൾ പറയുന്ന ഒരാളാണ് അജു വർഗീസ്.

എന്നാൽ ചില അഭിപ്രായങ്ങൾ അജുവിന് പണി കൊടുത്തിട്ടുമുണ്ട്. ഇപ്പോൾ അജുവിന്റെ മറ്റൊരു ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്.

സമകാലീന കേരളം മതത്തിന്റെ പേരിൽ നടത്തുന്ന പ്രശ്നങ്ങൾക്കെതിരെയാണ് നടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

”പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാൽ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ…
നമ്മുടെ പൂർവികന്മാരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതെ മാർഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു.
DIVIDE AND RULE !!!
അതിനവർ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം.
തിരിച്ചറിയാൻ വൈകുന്നുണ്ടോ നമ്മൾ? സ്കൂളുകളിൽ നിന്ന് പഠിച്ച ബാലപാഠങ്ങൾ മാത്രം ഓർത്താൽ മതി.
United we STAND, Divided we FALL !!!
(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാൻ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു)”

Top