കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് അജുവര്‍ഗീസ്. കമലയ്ക്ക് ശേഷം അജുനായകനാവുന്ന പുതിയ ചിത്രം സാജന്‍ ബേക്കറി സിന്‍സ് 1962ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്നലെയായിരുന്നു പുറത്തുവിട്ടത്. പോസ്റ്റര്‍ പുറത്ത് വിട്ടതോടെ സാമൂഹ്യമാധ്യത്തില്‍ ട്രോളുകളുടെ പൂരമായിരുന്നു.
എന്നാല്‍ ആ ട്രോളുകള്‍ എല്ലാം വളരെ സിബിള്‍ ആയാണ് അജു നേരിട്ടത്. അതില്‍ രസകരമായ ട്രോള്‍ അജു തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
സൈക്കിളിന് പിറകില്‍ ഇരുന്ന് യാത്ര ചെയ്യുന്ന അജുവിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്കിലുള്ളത്. ഇത് മണിച്ചിത്രത്താഴിലെ ഇന്നസെന്റിന്റെ രംഗവുമായി സാമ്യപ്പെടുത്തിയായിരുന്നു സോഷ്യല്‍ മീഡിയ നിറയെ ആരാധകര്‍ പങ്കുവച്ചത്.
https://www.instagram.com/p/B6fDvkfDyZO/?utm_source=ig_web_copy_link
പുതുമുഖം രഞ്ജിത മേനോന്‍ ആണ് നായികയാവുന്നത്. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962. തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് അജു വര്‍ഗീസിനൊപ്പം അരുണ്‍ ചന്തുവും ചേര്‍ന്നാണ്.